നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്‌വാർസിന് ബി ബി എല്ലിലേക്ക് ക്ഷണം..
നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്‌വാർസിന് ബി ബി എല്ലിലേക്ക് ക്ഷണം..
നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്‌വാർസിന് ബി ബി എല്ലിലേക്ക് ക്ഷണം..
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലേക്ക് വളരെ അപ്രതീക്ഷിതമായിരുന്നു നെതർലാൻഡ്‌സിന്റെ പ്രവേശനം. ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്ക ബംഗ്ലാദേശ് എന്നീ ടീമുകളെ തോൽപിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഉടനീളം മികച്ച പ്രകടനം തന്നെയാണ് അവർ കാഴ്ച വെച്ചത്. നായകൻ സ്കോട്ട് എഡ്‌വാർഡ് മുന്നിൽ നിന്ന് തന്നെയാണ് ഡച്ച് പടയെ നയിച്ചത്.
ഇപ്പോൾ ലോകക്കപ്പിലെ ഈ മികവിന് എഡ്‌വാർസിന് ബി ബി എല്ലിലേക്ക് ക്ഷണം എത്തിയിരിക്കുകയാണ്. മെൽബൺ റെനിഗഡ്സിന്റെ അവസാനത്തെ രണ്ട് മത്സരങ്ങളിലാണ് നിലവിൽ അദ്ദേഹത്തിന് ക്ഷണം. റെനിഗയ്ഡസ് വിക്കറ്റ് കീപ്പർ ഡി കോക്ക് sa20 കളിക്കാൻ പോകുന്നത് കൊണ്ട് റെനിഗയ്ഡസ് നിലവിൽ ഒരു വിക്കറ്റ് കീപ്പറില്ല.മാത്രമല്ല മറ്റൊരു വിക്കറ്റ് കീപ്പറായ ജോയ് ക്ലാർക്കിന് പരിക്കിലുമാണ്.
നിലവിൽ എഡ്വാർഡ്സ് ദക്ഷിണ ആഫ്രിക്കയിലാണ്. താരം നിലവിൽ മേൽബണിലേക്ക് തിരിച്ചിട്ടുണ്ട്. റെനിഗയ്ഡസിന്റെ അവസാനത്തെ രണ്ട് മത്സരത്തിൽ താരം കളിച്ചേക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.