സ്വന്തം പിറന്നാൾ ദിവസം ഇത്തരത്തിൽ ഒരു പ്രകടനം നടത്തിയ ചരിത്രത്തിലെ ആദ്യത്തെ താരമാണ് കുൽദീപ് യാദവ്..
സ്വന്തം പിറന്നാൾ ദിവസം ഇത്തരത്തിൽ ഒരു പ്രകടനം നടത്തിയ ചരിത്രത്തിലെ ആദ്യത്തെ താരമാണ് കുൽദീപ് യാദവ്..
സ്വന്തം പിറന്നാൾ ദിവസം ഇത്തരത്തിൽ ഒരു പ്രകടനം നടത്തിയ ചരിത്രത്തിലെ ആദ്യത്തെ താരമാണ് കുൽദീപ് യാദവ്..
കഴിഞ്ഞ ദിവസമാണ് കുൽദീപ് യാദാവ് തന്റെ 29 മത്തെ പിറന്നാൾ ആഘോഷിച്ചത്. ഈ ദിവസം ഇന്ത്യക്ക് ഒപ്പം ദക്ഷിണ ആഫ്രിക്കക്കെതിരെ ട്വന്റി ട്വന്റി മത്സരവും അദ്ദേഹം കളിച്ചിരുന്നു. മത്സരത്തിൽ 5 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.താൻ എറിഞ്ഞ അവസാന നാല് ബോളിൽ അദ്ദേഹം 6 വിക്കറ്റും സ്വന്തമാക്കി.
സ്വന്തം പിറന്നാൾ ദിവസം അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഫൈഫർ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി കുൽദീപ് മാറി.ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പിറന്നാൾ ദിവസം ഫൈഫർ സ്വന്തമാക്കുന്ന മൂന്നാമത്തെ താരവും കുൽദീപാണ്.ഇന്ത്യക്കെതിരെ വാനിണ്ടു ഹസരംഗ സ്വന്തമാക്കിയ 4/9 ആയിരുന്നു ഇത് വരെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു പിറന്നാൾ കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.ഒരു പിറന്നാൾ ദിവസം ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ഇത് വരെ ശ്രീലങ്കക്കെതിരെ യുവരാജ് സ്വന്തമാക്കിയ 3/23 ആണ്.
സേന രാജ്യങ്ങളിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഒരേ ഒരു ഇന്ത്യൻ താരവും കുൽദീപാണ്.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ സ്പിന്നറും കുൽദീപാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 106 റൺസിന് ജയിച്ചിരുന്നു.100 റൺസ് സ്വന്തമാക്കിയ സൂര്യയാണ് കളിയിലെ താരം.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് സ്വന്തമാക്കി.സൂര്യക്ക് പുറമെ ജെയ്‌സ്വാൽ 60 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക 95 റൺസിനും പുറത്തായി.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര 1-1 ന്ന് അവസാനിച്ചു.