ബാബർ അസമിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ സൂര്യ കുമാർ യാദവ്..
ബാബർ അസമിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ സൂര്യ കുമാർ യാദവ്..
ട്വന്റി ട്വന്റി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളാണ് ബാബർ അസം. ക്രിക്കറ്റിന്റെ രാജാവായ വിരാട് കോഹ്ലിയുടെ പല റെക്കോർഡുകളും അദ്ദേഹം ഇതിനോടകം പിന്നീട്ട് കഴിഞ്ഞു. വർഷങ്ങളായി ട്വന്റി ട്വന്റി ക്രിക്കറ്റ് ബാറ്റസ്മാന്മാരുടെ റാങ്കിങ്ങിൽ ഒരു എതിരാളി പോലുമില്ലാതെയാണ് ബാബർ ഒന്നാം സ്ഥാനം കൈവരിച്ചിരുന്നത്.
ഇപ്പോൾ ബാബറിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ മറ്റൊരു ഇന്ത്യൻ താരം കടന്നു വന്നിരിക്കുകയാണ്. അവഗണനയുടെ അങ്ങേയറ്റം അനുഭവിച്ചു ഇന്ത്യൻ ക്രിക്കറ്റിലേക്ക് വൈകി ഉദിച്ച സൂര്യ കുമാർ യാദവ് തന്നെ.1020 ൽ കൂടുതൽ ദിവസങ്ങളായി ബാബർ ട്വന്റി ട്വന്റി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
818 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. സൂര്യക്ക് 816 ഉം. ഇപ്പോൾ നടക്കുന്ന വിൻഡിസ് ട്വന്റി ട്വന്റി പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സൂര്യക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes " പിന്തുടരുക
Our Whatsapp Group
Our Telegram
Our Facebook Page