സ്റ്റോക്സിന് പരിക്ക്, വില്യസൺ കൂറ്റൻ സെഞ്ച്വറി,ഇംഗ്ലണ്ടിന് 658 റൺസ് വിജയലക്ഷ്യം,ന്യൂസിലാനഡ് - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മൂന്നാം ദിവസം വിശേഷങ്ങൾ..

ന്യൂസിലാനഡ് - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മൂന്നാം ദിവസം ഇംഗ്ലണ്ടിന് അത്ര സുഖകരമല്ല.ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്നാ നിലയിലാണ് മൂന്നാം ദിവസം കളി ആരംഭിച്ചത്. ഫിഫ്റ്റി സ്വന്തമാക്കി നിന്ന് വില്യസൺ സെഞ്ച്വറിയും 150 റൺസും കടന്നാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.156 റൺസ് അടിച്ചാണ് വില്യംസൺ മടങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ വില്യംസൺ നേടുന്ന 33 മത്തെ സെഞ്ച്വറിയാണ് ഇത്. സ്വന്തം നാട്ടിലെ 20 മത്തെ സെഞ്ച്വറിയും.മാത്രമല്ല ഒരു ടെസ്റ്റ് വേദിയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഹാമിൽടണിൽ തുടർച്ചയായ 5 സെഞ്ച്വറിയാണ് വില്യംസൺ സ്വന്തമാക്കിയത്.
ഇതിനിടയിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനും പരിക്ക് ഏറ്റു.ഇടത് ഹാംസ്ട്രിങ്ങിനാണ് പരിക്ക് ഏറ്റത്. ബൗൾ ചെയ്യുന്നതിന്റെ ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.
പിന്നീട് ആ ഓവർ അദ്ദേഹം പൂർത്തിയാക്കിയില്ല.കിവീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിക്കുന്നത് വരെ സ്റ്റോക്സ് ഫീൽഡ് ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ അദ്ദേഹം ഇനി മത്സരത്തിൽ പങ്ക് എടുക്കുമോ എന്ന് അറിയാൻ കഴിയൂ.
ഒടുവിൽ ന്യൂസിലാൻഡ് 453 റൺസിന് പുറത്തായി.658 റൺസ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ന്യൂസിലാൻഡ് വെച്ചിരിക്കുന്നത്.