ഹാർദിക്കിന്റെ പരിക്ക്, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ഹാർദിക്കിന്റെ കാര്യത്തിലുള്ള അപ്ഡേറ്റ് ഇതാ..
ഇന്ത്യ ബംഗ്ലാദേശ് ലോകക്കപ്പ് മത്സരത്തിന് ഇടയിൽ ബൗൾ ചെയ്യുന്നതിനടയിൽ ഹാർദിക് പാന്ധ്യക്ക് പരിക്ക് ഏൽക്കുകയുണ്ടായി. ഇന്നിങ്സിൽ താൻ എറിഞ്ഞ ആദ്യത്തെ ഓവറിലാണ് സംഭവം. മൂന്നു പന്തുകൾ എറിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. കോഹ്ലിയാണ് ഓവർ എറിഞ്ഞു തീർത്തത്.
ഇപ്പോൾ ബംഗ്ലാദേശശിനെയുള്ള മത്സരത്തിൽ അദ്ദേഹം തുടരുമോ എന്നതിന് വ്യക്തത വന്നിരിക്കുകയാണ്.അദ്ദേഹത്തെ സ്കാൻ ചെയ്യാൻ നിലവിൽ കൊണ്ട് പോയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഇനി ഫീൽഡ് ചെയ്യില്ല. മാത്രമല്ല ഇന്ത്യൻ ഇന്നിങ്സ് തുടങ്ങിയതിന് 120 മിനിറ്റുകൾക്ക് ശേഷമോ അല്ലെങ്കിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടമായാലോ മാത്രമേ ഹാർഡിക്ക് ബാറ്റും ചെയ്യുകയൊള്ളു
.