T20 യിൽ അടുത്ത ഇന്ത്യൻ നായകൻ ഹാർദിക്കാവില്ല എന്ന് റിപ്പോർട്ടുകൾ, പകരക്കാരൻ ഈ താരം.
T20 യിൽ അടുത്ത ഇന്ത്യൻ നായകൻ ഹാർദിക്കാവില്ല എന്ന് റിപ്പോർട്ടുകൾ, പകരക്കാരൻ ഈ താരം.
T20 യിൽ അടുത്ത ഇന്ത്യൻ നായകൻ ഹാർദിക്കാവില്ല എന്ന് റിപ്പോർട്ടുകൾ, പകരക്കാരൻ ഈT20 യിൽ അടുത്ത ഇന്ത്യൻ നായകൻ ഹാർദിക്കാവില്ല എന്ന് റിപ്പോർട്ടുകൾ, പകരക്കാരൻ ഈ താരം.
ട്വന്റി ട്വന്റി ലോകക്കപ്പോടെ രോഹിത് ശർമ ഇന്ത്യൻ ട്വന്റി ട്വന്റി കുപ്പായം അഴിച്ചുവെച്ചിരുന്നു. അത് കൊണ്ട് തന്നെ അടുത്ത ഇന്ത്യൻ നായകനെ തേടുകയാണ് ബോർഡ്. നിലവിലെ ഇന്ത്യൻ ഉപനായകൻ ഹാർദിക് പാന്ധ്യ തന്നെ ഇന്ത്യൻ നായകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയുടെ അടുത്ത ട്വന്റി ട്വന്റി നായകനായി സൂര്യകുമാർ യാദവിനെ പരിഗണിച്ചെക്കുമെന്നാണ് ഈ റിപ്പോർട്ടുകൾ.ഇന്ത്യയെ 7 t20 മത്സരങ്ങളിൽ അദ്ദേഹം നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കും ദക്ഷിണ ആഫ്രിക്കയുമായിരുന്നു എതിരാളികൾ.
ക്രിക്ഇൻഫോ പുറത്ത് വിട്ട റിപ്പോർട്ടിൽ ഹാർദിക് പാന്ധ്യയുടെ വർക്ക് ലോഡ് കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത് എന്നും സൂചിപ്പിക്കുന്നു. 2025 ചാമ്പ്യൻസ് ട്രോഫി മുൻകൂട്ടി കണ്ടാണ് ഈ തീരുമാനം.
എന്താണ് അഭിപ്രായം..