ഗിൽ ഇന്ന് പരിശീലനം ആരംഭിക്കും..
ഗിൽ ഇന്ന് പരിശീലനം ആരംഭിക്കും..
ഒടുവിൽ ഗില്ലിന്റെ കാര്യത്തിൽ ആശ്വാസ വാർത്തകൾ പുറത്ത് വരുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് നേരിട്ട് അഹമ്മദാബാദിലേക്ക് ഗിൽ യാത്രയാവുകയായിരുന്നു. ഗിൽ പരിശീലനം ഇന്ന് ആരംഭിക്കുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ന്യൂസ് 18 ന്നാണ് ഈ വാർത്ത പുറത്ത് വിട്ടത്.ലോകക്കപ്പിന് തൊട്ട് മുന്നേയാണ് ഗില്ലിന് ഡെങ്കി ബാധിക്കുന്നത്. തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ രണ്ട് മത്സരങ്ങളും അദ്ദേഹം കളിച്ചിരുന്നില്ല. ഗില്ലിന്റെ അഭാവത്തിൽ കിഷനാണ് ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത്.
ഒക്ടോബർ 14 ന്ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.ഗിൽ ഇപ്പോഴും ഈ മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല.