സിക്സറിന്റെ എണ്ണത്തിൽ ദക്ഷിണ ആഫ്രിക്കയെയും ഓസ്ട്രേലിയെയും പിന്നിലാക്കിയ രോഹിത്
രോഹിത് ശർമ ലോകക്കപ്പിൽ റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ഹിറ്റർ ഈ കൊല്ലം ഇത് വരെ 60 സിക്സ് സ്വന്തമാക്കിട്ടിട്ടുണ്ട്.ഏകദിന ക്രിക്കറ്റിൽ 47 സിക്സും ഈ കൊല്ലം അദ്ദേഹം അടിച്ചു കൂട്ടിയിട്ടുണ്ട്.
ഈ കൊല്ലം ഏകദിന ക്രിക്കറ്റ് പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചു കൂട്ടിയതും രോഹിത് തന്നെയാണ്. ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്ക എന്നീ ടീമുകൾ വരെ രോഹിത്തിന് പിന്നിലാണ്. പാകിസ്ഥാനവട്ടെ ഈ കൊല്ലം ഏകദിന ക്രിക്കറ്റ് പവർപ്ലേയിൽ ഒരു സിക്സ് പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
Most sixes in ODI Powerplay in 2023 (balls faced):
Rohit Sharma - 31 (453).
Australia - 29 (780).
South Africa - 18 (840).