വീഡിയോ കാണാം : ഗില്ലിന്‍റെ 104 മീറ്റര്‍ സിക്സ്

ഇന്നിംഗ്‌സിന്റെ 15-ാം ഓവറിൽ ഹെയ്‌ഡൻ വാൽഷിന്റെ ബൗളിൽ നിന്ന് 104 മീറ്റർ സിക്‌സ് നേടുകയും ചെയ്തു

വീഡിയോ കാണാം : ഗില്ലിന്‍റെ 104 മീറ്റര്‍ സിക്സ്
(Pic credit:Twitter)

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ വലംകൈയ്യൻ ബാറ്റർ 64 റൺസ് നേടിയപ്പോൾ, രണ്ടാം മത്സരത്തിൽ 43 റൺസുമായി അദ്ദേഹം പുറത്താവുകയായിരുന്നു . എന്നാൽ, തുടക്കങ്ങൾ വലിയ സ്‌കോറുകളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്ന് യുവതാരം നേരത്തെ പറഞ്ഞിരുന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തിൽ, ബാറ്റിങ്ങിൽ  വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധ്യതയുള്ള തുടക്കമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്.ഇന്നിംഗ്‌സിന്റെ 15-ാം ഓവറിൽ ഹെയ്‌ഡൻ വാൽഷിന്റെ ബൗളിൽ നിന്ന് 104 മീറ്റർ സിക്‌സ് നേടുകയും ചെയ്തു.ഓവറിന്റെ രണ്ടാമത്തെ ബൗളിൽ സ്റ്റെപ് ഔട്ട്‌ ചെയ്തു ലോങ്ങ്‌ ഓണിലൂടെ ഗിൽ ബോളിനെ അതിർത്തി കടത്തുകയായിരുന്നു.104 മീറ്ററിനപ്പുറത്താണ് സിക്സ് ലാൻഡ് ചെയ്തത്.

നിലവിൽ മഴമൂലം കളി നിർത്തി വെച്ചിരിക്കുകയാണ്.കളി 24 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 115 എന്ന നിലയിലാണ്.ഗിൽ 63 പന്തിൽ നിന്ന് 51 റൺസും അയ്യർ 6 പന്തിൽ നിന്നും 2റൺസുമായി പുറത്താകാതെ നിൽക്കുന്നു.

 

വീഡിയോ താഴെ കാണാം.