ഇങ്ങനെയൊരു സംഭവം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യം
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യദിവസം അവസാനിച്ചു. ആദ്യദിനത്തിൽ ന്യൂസിലാൻഡ് 259 റൺസിന് പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ സ്പിന്നർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ ന്യൂസിലാൻഡ് താരങ്ങൾ പുറത്താവുകയായിരുന്നു.

ഇന്ത്യൻ ബൗളിങ്ങിൽ വാഷിംഗ്ടൺ സുന്ദർ ഏഴ് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തി. മൂന്നു വിക്കറ്റുകൾ നേടി രവിചന്ദ്രൻ അശ്വിനും മികച്ച പ്രകടനം നടത്തി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ഇന്നിഗ്സിൽ ഇന്ത്യക്കായി സ്പിന്നർമാർ മുഴുവൻ വിക്കറ്റുകളും നേടുന്നത്. 1959ല് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സ്പിന്നർമാർ ഒരു ഇന്നിഗ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. ഒമ്പത് വിക്കറ്റുകൾ ആയിരുന്നു സ്പിന്നർമാർ നേടിയത്.
ന്യൂസിലാൻഡ് ബാറ്റിംഗിൽ രചിൻ രവീന്ദ്ര, കോൺവെ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. കോൺവെ 141 പന്തിൽ 76 റൺസ് നേടി. പതിനൊന്നു ഫോറുകളാണ് താരം നേടിയത്. 105 പന്തിൽ 65 റൺസ് ആണ് രവീന്ദ്ര നേടിയത്. 5 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.