ഹാർദിക് പാന്ധ്യ ലോകക്കപ്പിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു ടീം ഇന്ത്യ.
ഹാർദിക് പാന്ധ്യ ലോകക്കപ്പിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു ടീം ഇന്ത്യ.
ഹാർദിക് പാന്ധ്യ ലോകക്കപ്പിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു ടീം ഇന്ത്യ.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ് ഇന്ത്യ. അപരാജിതരായി സെമി ഫൈനൽ ഇതിനോടകം ടീം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാന്ധ്യയുടെ പരിക്ക് ചെറിയ രീതിയിൽ തലവേദനകൾ ഇന്ത്യക്ക് സൃഷ്ടിച്ചിട്ടുണ്ടായി.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്ക് ഏൽക്കുന്നത്. തുടർന്നുള്ള മത്സരങ്ങൾ താരം കളിച്ചിരുന്നില്ല. നെതർലാൻഡ്സിനെതിരെ താരം ടീമിലേക്ക് തിരകെയെത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഐ സി സി ഔദ്യോഗികമായി പുറത്ത് വിട്ട ലേഖനത്തിൽ ഹാർദിക് പാന്ധ്യ ഇനി ഈ ലോകക്കപ്പ് കളിക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഹാർദിക്കിന് പകരം പ്രസിദ് കൃഷ്ണയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച ദക്ഷിണ ആഫ്രിക്കക്കെതിരെയാണ്.