ലോകക്കപ്പിൽ ചരിത്രം മാത്രം രചിക്കാൻ ബാറ്റ് എടുത്തവൻ രോഹിത് ശർമ,ഇന്നത്തെ റെക്കോർഡ് ഇതാ..
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ സകല ബാറ്റിംഗ് റെക്കോർഡും സ്വന്തം പേരിൽ കുറിക്കാൻ ശപഥമെടുത്ത മനസ്സാണ് രോഹിത് ശർമയുടേത് എന്ന് തോന്നുന്നു. ഈ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പല റെക്കോർഡുകളും രോഹിത് സ്വന്തം പേരിൽ കുറിച്ചിരുന്നു. ഏകദിന ലോകക്കപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി, ഏകദിന ലോകക്കപ്പിൽ ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരത്തിന്റെ സെഞ്ച്വറി എന്നിവയാണ് ഇതിൽ പ്രധാനം.
ഇന്ത്യ ബംഗ്ലാദേശ് ലോകക്കപ്പ് മത്സരത്തിലും മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ചു കൊണ്ടാണ് രോഹിത് ശർമ ക്രീസ് വിട്ടത്. എന്താണ് ഇന്ന് രോഹിത് ശർമ സ്വന്തമാക്കിയ നേട്ടം എന്ന് പരിശോധിക്കാം. ചെയ്‌സങ്ങിൽ അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരമെന്നതാണ് രോഹിത് ഇന്ന് സ്വന്തമാക്കിയ നേട്ടം.
ഷാക്കിബ് അൽ ഹസനെയാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.13 ഇന്നിങ്സിൽ 771 റൺസാണ് രോഹിത് ലോകക്കപ്പ് ചെയ്‌സിൽ സ്വന്തമാക്കിട്ടുള്ളത്.ഷാക്കിബ് 19 ഇന്നിങ്സുകളിൽ 741 റൺസാണ് നേടിയിരുന്നത്