കുട്ടി ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിൽ രാജാവിനെ കാത്തിരിക്കുന്നത് രാജകീയ നേട്ടം..
കുട്ടി ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിൽ രാജാവിനെ കാത്തിരിക്കുന്നത് രാജകീയ നേട്ടം..
കുട്ടി ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിൽ രാജാവിനെ കാത്തിരിക്കുന്നത് രാജകീയ നേട്ടം..
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലേക്ക് വിരാട് കോഹ്ലി തിരകെ വരുകയാണ്.2022 ട്വന്റി ട്വന്റി ലോകക്കപ്പ് സെമി ഫൈനലിന് ശേഷം ആദ്യമായിയാണ് കോഹ്ലി അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിൽ കളിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. മത്സരം വൈകിട്ട് 7 മണിക്ക്.
ഇൻഡോറിലാണ് ഈ മത്സരം. മത്സരം കളിക്കാനിറങ്ങുന്ന കോഹ്ലിയെ കാത്തു ഒരു നേട്ടം കൂടിയിരിക്കുകയാണ്.ട്വന്റി ട്വന്റി ക്രിക്കറ്റിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്നതാണ് ഈ നേട്ടം.35 റൺസ് കൂടി നേടിയാൽ കോഹ്ലിക്ക് ഈ നേട്ടത്തിൽ എത്താം.
നിലവിൽ മൂന്നു താരങ്ങൾ മാത്രമേ ട്വന്റി ട്വന്റി ക്രിക്കറ്റിൽ 12,000 റൺസ് സ്വന്തമാക്കിട്ടുള്ളു.ഗെയ്ൽ, പൊള്ളാർഡ്, ഷോയ്ബ് മാലിക് എന്നിവരാണ് ഈ താരങ്ങൾ.പിച്ച് റിപ്പോർട്ട് പ്രകാരം ഹൈ സ്കോറിങ് മാച്ചിനാണ് സാധ്യത. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
ജെയ്‌സ്വാൽ ഗില്ലിന് പകരം ടീമിലേക്ക് എത്തിയേക്കാം. കോഹ്ലി തിലകിന് പകരം എത്തും. മുകേഷിനെ മാറ്റി ആവേശിനെ ടീമിലിടാനും സാധ്യതയുണ്ട്. എന്തായാലും കാത്തിരിക്കാം.
..