ലങ്കയുടെ ഈ പ്രകടനത്തിൽ ഞങ്ങൾ ക്രിക്കറ്റ്‌ ആരാധകർ സന്തുഷ്ടരാണ്..

ലങ്കയുടെ ഈ പ്രകടനത്തിൽ ഞങ്ങൾ ക്രിക്കറ്റ്‌ ആരാധകർ സന്തുഷ്ടരാണ്..

ലങ്കയുടെ ഈ പ്രകടനത്തിൽ ഞങ്ങൾ ക്രിക്കറ്റ്‌ ആരാധകർ സന്തുഷ്ടരാണ്..
(PIC credit :Twitter)

ഒരിക്കൽ ഒരു ലങ്കയുണ്ടായിരുന്നു. ഏതു ഒരു ടൂർണമെന്റിന്റെയും അവസാന അങ്കത്തിൽ ഇടപിടിച്ചിരുന്ന ഒരു ലങ്ക. സംഗക്കാരായും മഹേലയും അടങ്ങിയ ബാറ്റിംഗ് നിര, ദിൽഷനും ജയസൂര്യയും  തകർത്ത് കളിച്ച ഒരു മുന്നേറ്റനിര. മലിംഗയും മുരളിയും നയിച്ച ബൗളിംഗ് നിര. ഏതു ഒരു മേഖല എടുത്താലും ലോകത്തോരോ കളിക്കാർ നിറഞ്ഞു നിന്ന ഒരു സംഘം.

പക്ഷെ ആ സംഘത്തിലെ ഓരോത്തോരായി കൊഴിഞ്ഞു പോകാൻ തുടങ്ങി.ഒടുവിൽ ഒരു കൂട്ടം യുവാക്കളെ തനിച്ചാക്കി ആ ഇതിഹാസ സംഘം 22 വാരയിൽ നിന്ന് അകന്നു നീങ്ങിയപ്പോൾ ലങ്കക്ക്‌ സംഭവിച്ചത് അതിന് മുന്നേ ഒരിക്കൽ പോലും സംഭവിക്കാത്ത ഒരു തകർച്ചയാണ്.ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ പോരാടി ഇരുന്ന സിംഹളാ വീര്യം യുവ രക്തങ്ങളിൽ അകന്നു പോയി കൊണ്ടേയിരുന്നു.

ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് എന്നാ നിലയിൽ നിന്ന് ഏഷ്യയിലെ ഏറ്റവും മോശം ടീമിലെക്കെന്നാ ലങ്കയുടെ അധപതനം    വേദനയോടാണ് ക്രിക്കറ്റ്‌ ആരാധകർ കണ്ട് നിന്നത്.ഈ കാലയളവിൽ വന്ന് പോയ ഏഷ്യ കപ്പ്‌ എല്ലാം അത് സാധൂകരിക്കുന്നത് കൂടിയായപ്പോൾ  ഇനി ആ പഴയ ലങ്കയില്ലെന്ന് ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ആരാധകർ തങ്ങളുടെ ഹൃദയത്തിൽ കുറിച്ചു. റോഡ് സേഫ്റ്റി ടൂർണമെന്റിൽ ലങ്കൻ ഇതിഹാസ താരങ്ങളുടെ കളി മികവ് കണ്ടപ്പോൾ അവർ ഒരിക്കൽ കൂടി തിരിച്ചു വന്നാലേ ലങ്കക്ക്‌ ഇനി രക്ഷയൊള്ളുവെന്ന് ഏവരും വിധി എഴുതി.

വീണ്ടും ഒരു ഏഷ്യ കപ്പ്‌ കൂടി വന്നെത്തി.ഈ തവണയും എതിരാളികൾ ഇല്ലാതെ ഇന്ത്യ കിരീടം നേടുമെന്ന് ആരാധകർ ഉറപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യക്ക്  വെല്ലുവിളിയാകുമെന്ന് ഉറപ്പായിരുന്നു.എന്നാൽ ഗ്രൂപ്പ്‌ സ്റ്റേജിലെ മത്സരങ്ങൾ എല്ലാം വിജയിച്ചു ഇന്ത്യ മുന്നേറി. അഫ്ഗാനും ബംഗ്ലാദേശും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് ലങ്ക മുന്നേറാൻ സാധ്യതയില്ലെന്ന് വിധി എഴുത്തുകൾ ഉണ്ടായി. അഫ്ഗാനെതിരെയുള്ള നാണകെട്ട തോൽവി ഇത് അടിവരയിട്ടു.എന്നാൽ പഴയ സിംഹളാ വീര്യം ഓർമിപ്പിച്ച ലങ്കൻ യുവ നിര ബംഗ്ലാ കടുവകളുടെ മേൽ നാഗ നൃത്തം ചവിട്ടി കൊണ്ട് സൂപ്പർ ഫോറിലേക്ക് മുന്നേറി.

ഇന്ത്യൻ ആരാധകൻ എന്നാ നിലയിൽ ഇന്ത്യക്ക്‌ വീണ്ടും ഒരു ഏഷ്യ കപ്പ്‌ സമ്മാനിക്കാൻ ആരാകും ഇന്ത്യയുടെ ഫൈനലിലെ എതിരാളി എന്നറിയാൻ വേണ്ടിയാണ് മറ്റു ആരാധകരെ പോലെ ഞാനും കാത്തിരുന്നത്. പക്ഷെ ഒന്ന്  ഉറപ്പുണ്ടായിരുന്നു ഈ തവണ ഹിറ്റ്മാനും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന്.ആ ഉറപ്പിന് മേൽ ബാബറും സംഘവും രോഹിത്തിന്റെ ക്യാപ്റ്റൻ എന്നാ നിലയിൽ ഏഷ്യ കപ്പിലെ ആദ്യം തോൽവി രുചിപ്പിച്ചപ്പോൾ ഞായറാഴ്ച ഫൈനലിൽ കാണാമെന്ന ഞാൻ അടക്കമുള്ള ഇന്ത്യൻ ആരാധകരുടെ അമിത ആത്മവിശ്വാസത്തിന് മുമ്പിലേക്കാണ് ഒരു തോൽവി കൂടി സമ്മാനിച്ചു കൊണ്ട് ലങ്കൻ യുവ രക്തം പ്രത്യക്ഷപെടുന്നത് .ആ ജയം ലങ്കക്ക് പുതു ജീവനാണ് നൽകിയത്.ഒടുവിൽ സൂപ്പർ 4 ലെ എല്ലാ മത്സരങ്ങളും വിജയിച്ചു അവർ രാജാകീയമായി തന്നെ ഫൈനലിലേക്ക്.

അവിടെ നേരിടാനുള്ളത്  ബാബർ അസത്തിന്റെ പാകിസ്താനെ.ടോസ് നിർണായകമാകുന്ന ദുബായ് പിച്ചിൽ ടോസ് നഷ്ടപെട്ടതിന് ശേഷം ബാബറും റിസ്വാൻ അടങ്ങുന്ന ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി ലങ്ക തങ്ങളുടെ ആറാമത്തെ ഏഷ്യ കപ്പ്‌ സ്വന്തമാക്കിയപ്പോൾ ഓരോ ലങ്കൻ ആരാധകരെ പോലെ ക്രിക്കറ്റ്‌ ആരാധകരും ഈറനണിഞ്ഞു കാണണം.

ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്നാ നിലയിൽ ഏറെ സന്തോഷമുണ്ട്, ഇത്ര മനോഹരമായ ഒരു ടൂർണമെന്റ് വീക്ഷിക്കാൻ കഴിഞ്ഞതിൽ. ഇന്ത്യയുടെ പതനം ദുഃഖപിക്കുന്നതാണേലും ലങ്കയുടെ തിരിച്ചു വരവിൽ അതിയായ സന്തോഷമുണ്ട്. ശനകക് കീഴിൽ ഒരു യുവ നിരയെ ലങ്ക വാർത്തു എടുക്കുകയാണ്. ഒരു പക്ഷെ നാളെയുടെ സംഗയും മഹേലയും മലിംഗയും മുരളിയുമാകാൻ അവർക്ക് സാധിക്കട്ടെ. ഒരിക്കൽ കൂടി ലങ്കയുടെ ഈ പ്രകടനത്തിൽ ക്രിക്കറ്റ്‌ ആരാധകർ സന്തുഷ്ടരാണ് സന്തോഷവന്മാരാണ്.അതെ ഞങ്ങൾ ക്രിക്കറ്റ്‌ ആരാധകർ സന്തുഷ്ടരാണ്.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here