കിരീടങ്ങൾ നേടാൻ സഞ്ജുവിന്റെ രാജസ്ഥാനിലേക്ക് പുതിയ പരിശീലകൻ എത്തുന്നു!
മുംബൈ ഇന്ത്യൻസിന് ഐ പി എൽ കിരീടങ്ങൾ നേടി കൊടുത്ത പരിശീലകൻ സഞ്ജുവിന്റെ ടീമിലേക്ക്..
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് കിരീടങ്ങൾ നേടി കൊടുത്ത പരിശീലകൻ രാജസ്ഥാൻ റോയൽസിലേക്ക്.മുംബൈ ഇന്ത്യൻസിന്റെ മുൻ ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ടിനെയാണ് രാജസ്ഥാൻ റോയൽസ് പുതിയ ബൗളിംഗ് പരിശീലകനായി നിയമിച്ചത്.9 കൊല്ലങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബോണ്ട് മുംബൈ ഇന്ത്യൻസ് വിട്ടത്.
2014 ൽ മുംബൈ ഇന്ത്യൻസിൽ എത്തിയ അദ്ദേഹം മുംബൈ ഇന്ത്യൻസിന് ഒപ്പം 4 കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ലസിത് മലിംഗയായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് പരിശീലകൻ. കഴിഞ്ഞ ദിവസം മലിംഗ രാജസ്ഥാൻ വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് എത്തിയിരുന്നു.