ഈ ലിസ്റ്റിൽ സച്ചിനേക്കാൾ സെഞ്ച്വറി കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു.കോഹ്ലി ദക്ഷിണ ആഫ്രിക്കക്കെതിരെ സ്വന്തമാക്കിയ മറ്റു റെക്കോർഡുകളും ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിന് ഒപ്പം എത്തി കഴിഞ്ഞു കോഹ്ലി.49 സെഞ്ച്വറികളാണ് ഇരുവരും ഏകദിന ക്രിക്കറ്റിൽ സ്വന്തമാക്കിയത്. എന്നാൽ സെഞ്ച്വറികളുടെ മറ്റൊരു ലിസ്റ്റിൽ യഥാർത്ഥത്തിൽ കോഹ്ലി സച്ചിനെ മറികടന്നു കഴിഞ്ഞു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി സ്വന്തമാക്കിയ ആദ്യത്തെ താരം എന്നതാണ് ഈ നേട്ടം.49 ഏകദിന സെഞ്ച്വറി കൂടാതെ ഒരു ട്വന്റി ട്വന്റി സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കിയിരുന്നു.കോഹ്ലി ഇന്ന് സ്വന്തമാക്കിയ മറ്റു നേട്ടങ്ങൾ കൂടി ചുവടെ ചേർക്കുന്നു.
സ്വന്തം രാജ്യത്തിൽ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം (സച്ചിന് ആദ്യത്തെ താരം )
ഏകദിന ലോകക്കപ്പിൽ 1500 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ (സച്ചിന് ആദ്യത്തെ താരം )
ഒരു ലോകക്കപ്പിൽ 500+ റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം (സച്ചിനും രോഹിത്തും ആദ്യത്തെ രണ്ട് പേർ )
ദക്ഷിണ ആഫ്രിക്കക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 3000 റൺസ്
സ്വന്തം പിറന്നാൾ ദിവസം ലോകക്കപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം (റോസ്സ് ടെയ്ലറും മിച്ചൽ മാർഷും ആദ്യത്തെ രണ്ട് താരങ്ങൾ )