കോഹ്ലിക്ക് ഒപ്പമെത്തി വാർണർ, മറ്റൊരു റെക്കോർഡിൽ രോഹിത്തിന് അരികെ..

കോഹ്ലിക്ക് ഒപ്പമെത്തി വാർണർ, മറ്റൊരു റെക്കോർഡിൽ രോഹിത്തിന് അരികെ..
(Pic credit:Espncricinfo )

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഓസ്ട്രേലിയ ബാറ്റർമാർ പാകിസ്ഥാനെ തകർക്കുകയാണ്. ഓപ്പനർ ഡേവിഡ് വാർണർ തന്നെയായിരുന്നു അപകടകാരി.വാർണറിന്റെ 163 റൺസ് ഇന്നിങ്സിൽ അദ്ദേഹം ഒരുപാട് നേട്ടം കൂടി സ്വന്തമാക്കി.

ഒരു ടീമിനെതിരെ തുടർച്ചയായ നാല് ഏകദിന സെഞ്ച്വറികൾ എന്നതാണ് ആദ്യത്തെ നേട്ടം. വെസ്റ്റ് ഇൻഡീസിനെതിരെ 17-18 കാലഘട്ടത്തിൽ നാല് സെഞ്ച്വറി നേടിയ കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമാണ് വാർണർ എത്തിയത്. മാത്രമല്ല മാർഷിന് ഒപ്പം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഓസ്ട്രേലിയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ തന്റെ മൂന്നാമത്തെ 150 ആണ് വാർണർ ഇന്ന് സ്വന്തമാക്കിയത്.ഒരു തവണയിൽ കൂടുതൽ മറ്റാരും ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ 150+ റൺസ് ഒരു ഇന്നിങ്സിൽ സ്വന്തമാക്കിട്ടില്ല.ഏകദിന ക്രിക്കറ്റിലെ തന്റെ 7 മത്തെ 150+ സ്കോറാണ് വാർണറിന് ഇത്.8 150+ സ്കോറുള്ള രോഹിത്താണ് ഈ ലിസ്റ്റിൽ ഒന്നാമത്.

Join our wjatsapp group