പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമാകുന്നു.

പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമാകുന്നു.

പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമാകുന്നു.
(Pic credit :Google )

പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമാകുന്നു.

ലോകക്കപ്പ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ നാല് തോൽവികൾ സ്വന്തമാക്കിയ ശേഷമാണ് പാകിസ്ഥാൻ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തോൽപിച്ചത്.ഈ തോൽവിയോടെ ബംഗ്ലാദേശ് ഈ ലോകക്കപ്പ് സെമി ഫൈനലിൽ എത്താതെ പുറത്തായ ആദ്യത്തെ ടീമായി മാറി. ഈ വിജയത്തോടെ പാകിസ്ഥാനും സെമി സാധ്യതകൾ നിലനിർത്തി.

പക്ഷെ, മറ്റു ടീമുകളുടെ ഫലങ്ങൾ സംബന്ധിച്ചാവും പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ. എങ്ങനെയൊക്കെയാണ് പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ എന്ന് പരിശോധിക്കാം.

1.ബാക്കിയുള്ള രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിക്കണം.ന്യൂസിലാൻഡും ഇംഗ്ലണ്ടുമാണ് പാകിസ്ഥാന്റെ എതിരാളികൾ

2.ഓസ്ട്രേലിയെയോ ദക്ഷിണ ആഫ്രിക്കയോ അഫ്ഗാനിസ്ഥാനെ തോൽപിക്കണം.

3.സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും ന്യൂസിലാൻഡിനെ തോൽപിക്കണം.

4.ഇന്ത്യ ശ്രീലങ്കയെയും നെതർലാണ്ട്സിനെയും തോല്പിക്കണം.

മറ്റു മത്സരങ്ങളിൽ നിലവിൽ ഫോം അനുസരിച്ചു ശ്രീലങ്ക ന്യൂസിലാൻഡിനെ തോൽപിക്കാനുള്ള സാധ്യത കുറവാണ്. എന്തായാലും ആവേശകരമായ ലോകക്കപ്പ് മത്സരങ്ങൾക്ക് വേണ്ടി കാത്തിരിക്കാം.

Join our whatsapp group