തിസാര പെരേര ഇല്ലായിരുന്നെങ്കിൽ രോഹിത് ആ നേട്ടത്തിൽ എത്തില്ലായിരുന്നോ!!, കാര്യം ഇതാണ്..

തിസാര പെരേര ഇല്ലായിരുന്നെങ്കിൽ രോഹിത് ആ നേട്ടത്തിൽ എത്തില്ലായിരുന്നോ!!, കാര്യം ഇതാണ്..

തിസാര പെരേര ഇല്ലായിരുന്നെങ്കിൽ രോഹിത് ആ നേട്ടത്തിൽ എത്തില്ലായിരുന്നോ!!, കാര്യം ഇതാണ്..
Pic credit:X

തിസാര പെരേര ഇല്ലായിരുന്നെങ്കിൽ രോഹിത് ആ നേട്ടത്തിൽ എത്തില്ലായിരുന്നോ!!, കാര്യം ഇതാണ്..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത് രോഹിത് ശർമയാണ്. 2014 നവംബർ 13 ന്നാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്. ശ്രീലങ്കക്കെതിരെ ഈഡൻ ഗാർഡൻസിൽ വെച്ച് 264 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.അദ്ദേഹത്തിന്റെ ഇന്നിങ്സിൽ 33 ഫോറും 9 സിക്സും അടങ്ങിയിരുന്നു.

അതെ വർഷം ഓഗസ്റ്റിൽ വിരലിന് പരിക്ക് ഏറ്റത്തിന് ശേഷം ക്രിക്കറ്റ്‌ മൈതാനത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ്വ് കൂടിയായിരുന്നു ഈഡൻ ഗാർഡൻസിലെ ഈ മത്സരം.എന്നാൽ രോഹിത്തിന്റെ ഈ ഇന്നിങ്സ് വെറും 4 റൺസിന് അന്ന് അവസാനിക്കേണ്ടതായിരുന്നു.ഇന്ത്യൻ ഇന്നിങ്സിന്റെ 5 മത്തെ ഓവറിലായിരുന്നു സംഭവം.ഏറങ്കയേ പൊക്കി അടിച്ച രോഹിത്ത് തേർഡ് മാനിലെ തീസാര പെരേരയിലേക്ക്. എന്നാൽ അദ്ദേഹം ആ ക്യാച്ച് പാഴാക്കുന്നു. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും "costliest" ഡ്രോപ്പായി അത് പരിണമിക്കുന്നു.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി അന്ന് അദ്ദേഹം മാറി. മാത്രമല്ല ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ഫോർ എന്നാ നേട്ടവും അന്ന് അദ്ദേഹം സ്വന്തമാക്കി.മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയേ അന്ന് 153 റൺസിന് തോൽപിച്ചു.