ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ മറികടന്ന് ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരം

ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ മറികടന്ന് ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരം
(Pic credit :Google )

ഇന്നലത്തെ ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരത്തിന്റെ ഇന്ത്യയിലെ ഡിജിറ്റൽ വ്യൂസ് ഖത്തർ ലോകക്കപ്പ് ഫൈനലിലെ ഇന്ത്യയിലെ ഡിജിറ്റൽ വ്യൂസിനെക്കാൾ അധികം.

ഏകദിന ക്രിക്കറ്റ്‌ മരണപെട്ടു, ഏകദിന ക്രിക്കറ്റ്‌ ഇനി ആരു കാണാൻ എന്നാ ചോദ്യങ്ങൾക് ഇടയിൽ ഇന്ത്യയിൽ ഏറ്റവും വലിയ ഡിജിറ്റൽ വ്യൂസുമായി ഇന്ത്യ പാകിസ്ഥാൻ ഏകദിന ലോകക്കപ്പ് മത്സരം. ഖത്തർ ലോകക്കപ്പ് ഫൈനലിനെയാണ് പിന്തള്ളിയത്.32 മില്യൺ ആളുകളാണ് അന്ന് ജിയോ സിനിമയിലൂടെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ കണ്ടത്.

ഇന്ത്യ പാകിസ്ഥാൻ മത്സരം 35 മില്യൺ ആളുകളാണ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്.ഇന്ത്യൻ ഡിജിറ്റൽ സ്ട്രീമിങ്ങിന്റെ ചരിത്രത്തിൽ ഇത്രയധികം വ്യൂസ് ഉണ്ടായ വേറെ ഒരു മത്സരമുണ്ടായിട്ടില്ല.1 ലക്ഷത്തിൽ അധികം കാണികൾ ഗ്രൗണ്ടിൽ ഇന്ത്യക്ക് വേണ്ടി ആർപ്പുവിളിക്കാനും ഉണ്ടായിരുന്നു. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപിച്ചു.

Join our whatsapp group