ഷമി സെമി ഒരുപിടി റെക്കോർഡുകളും തകർത്തിരുന്നു...
ഷമി സെമിയിൽ സ്വന്തമാക്കിയ റെക്കോർഡുകൾ.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരെ അത്ഭുതം പ്രകടനമാണ് മുഹമ്മദ് ഷമി ഇന്നലെ നടത്തിയത്.57 റൺസ് വിട്ട് കൊടുത്തു 7 വിക്കറ്റാണ് ഷമി സെമിയിൽ സ്വന്തമാക്കിയത്.ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്.
ഇത് കൂടാതെ ഒരുപിടി റെക്കോർഡുകളും ഷമി സ്വന്തമാക്കിയിട്ടുണ്ട്. ഷമിയുടെ നേട്ടങ്ങൾ ഇതെല്ലമാണ്.
1.ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ താരം
2. ലോകക്കപ്പുകളിൽ ഏറ്റവും കൂടുതൽ 5-ഫർ സ്വന്തമാക്കിയ ഇന്ത്യൻ താരം
3.ലോകക്കപ്പുകളിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയ താരം.
4. ഒരു ലോകക്കപ്പ് നോക്ക് ഔട്ട് മത്സരത്തിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ താരം
5. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ 4+ വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ
6.ഒരു ഐ സി സി നോക്ക് ഔട്ട് മത്സരത്തിൽ ഫൈഫർ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ