ഇംഗ്ലണ്ടിന്റെ കഷ്ട്ടകാലം മാറുന്നില്ല, 300 അടിച്ചിട്ടും തോൽവി രുചിച്ചു ഇംഗ്ലണ്ട്, താരമായി വിൻഡിസ് നായകൻ..

(Pic credit:Espncricinfo )

ഇംഗ്ലണ്ടിന്റെ കഷ്ട്ടകാലം മാറുന്നില്ല, 300 അടിച്ചിട്ടും തോൽവി രുചിച്ചു ഇംഗ്ലണ്ട്, താരമായി വിൻഡിസ് നായകൻ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ചു കൊണ്ടാണ് ഇംഗ്ലണ്ട് 2023 ലെ ലോകക്കപ്പിന് എത്തിയത്. എന്നാൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് അവർ ലോകക്കപ്പിൽ കാഴ്ച വെച്ചത്.9 ൽ വെറും 3 മത്സരങ്ങൾ മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്. താരത്യമെനെ ദുർബലർക്കെതിരെയായിരുന്നു അവരുടെ വിജയവും.

ജോസ് ബറ്റ്ലർ എന്നാ നായകൻ ലോകക്കപ്പിന് ശേഷം ഇംഗ്ലണ്ട് പഴയ മികവിലേക്ക് ഉയരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ മോശം ഫോമും ഒപ്പം ഇംഗ്ലീഷ് ബൗളേർമാരുടെ മോശം ഫോമും മൂലം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യത്തെ ഏകദിനത്തിലും ഇംഗ്ലണ്ട് തോൽവി രുചിച്ചിരിക്കുകയാണ്.4 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ തോൽവി.സെഞ്ച്വറി നേടിയ വിൻഡിസ് നായകൻ ഷായി ഹോപ്പാണ് കളിയിലെ താരം.

326 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 48.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തി.109 റൺസ് നേടിയ നായകൻ ഷായി ഹോപ്പ് തന്നെയാണ് ടോപ് സ്കോർർ.ഓപ്പനർ അലിക്ക് അതാൻസ് 66 റൺസ് സ്വന്തമാക്കി. സാം കറൻ 98 റൺസ് വഴങ്ങി.ഏകദിന ക്രിക്കറ്റിലെ ഒരു ഇംഗ്ലീഷ് താരം വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസാണ് ഇത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഫിൽ സാൾട്ട് മികച്ച തുടക്കം നൽകി.28 പന്തിൽ 45 റൺസ് നേടി അദ്ദേഹം മടങ്ങി.71 റൺസ് നേടിയ ഭ്രൂക്കാണ് ടോപ് സ്കോർർ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സാം കറനും കാർസുമാണ് ഇംഗ്ലണ്ട് സ്കോർ 300 കടത്തിയത്. രണ്ടാം ഏകദിനം ബുധനാഴ്ച നടക്കും.

Join our whatsapp group