ഇത് പരാഗ് വാണീടും കാലം..
ഇത് പരാഗ് വാണീടും കാലം..
ഇത് പരാഗ് വാണീടും കാലം..
രാജസ്ഥാൻ മുംബൈ ഇന്ത്യൻസ് മത്സരം ശേഷം റിയാൻ പരാഗ് ഇങ്ങനെ പറയുകയുണ്ടായി.
"ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ എല്ലാം എളുപ്പമാക്കാനാണ് ഞാൻ നോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ താൻ കളത്തിലേക്ക് ഇറങ്ങുന്ന സാഹചര്യം ഇത്തരത്തിലുള്ളതാണ്.അത് തനിക്ക് ഗുണം ചെയ്യുന്നുണ്ട് "
മുംബൈ ഇന്ത്യൻസിനെതിരെ മികച്ച ഒരു ചെയ്‌സ് നടത്തി ഫിഫ്റ്റി സ്വന്തമാക്കിയ ശേഷം പരാഗ് പറഞ്ഞ കാര്യമാണ് മുകളിലുള്ളത് .
തന്റെ ഇഷ്ട പൊസിഷൻ ലഭിക്കുമ്പോൾ ഒരു കളിക്കാരൻ തന്റെ ഏറ്റവും മികച്ച കളികൾ പുറത്തെടുക്കും. T20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഫിഫ്റ്റി സ്വന്തമാക്കി ലോക റെക്കോർഡ് ഇട്ടാണ് പരാഗ് ഐ പി എല്ലിലേക്ക് എത്തുന്നത്.അവിടെ രാജസ്ഥാൻ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷൻ നൽകേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി കഥ അദ്ദേഹം ഈ സീസണിൽ ഇത് വരെ കളിച്ച ഇന്നിങ്സുകൾ പറയും.
ഗുജറാത്തിനെതിരെ പരാഗ് ക്രീസിലേക്ക് എത്തുകയാണ്. കൃത്യമായി എന്താണോ അദ്ദേഹം ചെയ്യേണ്ടത് അത് അദ്ദേഹം ചെയ്യുകയാണ്. ഒരു ടിപ്പിക്കൽ ട്വന്റി ട്വന്റി ഇന്നിങ്സ് വീണ്ടും ആ 20 വയസ്സുകാരന്റെ ബാറ്റിൽ നിന്ന് പിറക്കുകയാണ്.ഇനിയും ഇനിയും ഇത്തരം ഇന്നിങ്സുകൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറവി കൊള്ളട്ടെ..