ഇനി അങ്ങോട്ട് ഇബ്രാഹിംമിന്റെ കൂടി കാലമാണ്..
ഇനി അങ്ങോട്ട് ഇബ്രാഹിംമിന്റെ കൂടി കാലമാണ്..
ഇനി അങ്ങോട്ട് ഇബ്രാഹിംമിന്റെ കൂടി കാലമാണ്..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ വിപ്ലവം രചിക്കുകയാണ്. കൃത്യമായി ടീം വർക്കിലൂടെ അവർ മുന്നേറുന്നത്. ഇബ്രാഹിം സാദ്രൻ എന്നാ 21 വയസുകാരനാണ് അവരുടെ ടോപ് സ്കോർർ.
ഏറ്റവും മികച്ച യുവ ഓപ്പനർമാരിൽ ഒരാളാണ് അദ്ദേഹം. കൂറ്റൻ സ്കോറുകൾ കണ്ടെത്താൻ മികവുള്ള താരം. ഓസ്ട്രേലിയക്ക് എതിരെ കണ്ടതും ഇത് തന്നെയാണ്. കൃത്യമായ ഷോട്ടുകളോടെ മുന്നേറി.നല്ല പന്തുകളെ ബഹുമാനിച്ചു മോശം പന്തുകളെ അദ്ദേഹം ബൗണ്ടറി കടത്തി കൊണ്ടിരുന്നു.
ഇന്ന് ഇതാ ലോകക്കപ്പിൽ തന്റെ ടീമിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായിയും മാറി.ഓസ്ട്രേലിയക്കെതിരെ ലോകക്കപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നാ നേട്ടവും ഇബ്രാഹിം സ്വന്തം പേരിൽ കുറിച്ചു.അഫ്ഗാന്റെ സുവർണതലമുറയിലെ മികച്ചവനിലേക്കുള്ള പോക്കിലാണ് അദ്ദേഹം.