രാജസ്ഥൻ -കൊൽക്കത്ത ഐ പി എൽ മത്സരം മാറ്റിയേക്കും..
രാജസ്ഥൻ -കൊൽക്കത്ത ഐ പി എൽ മത്സരം മാറ്റിയേക്കും..
രാജസ്ഥൻ -കൊൽക്കത്ത ഐ പി എൽ മത്സരം മാറ്റിയേക്കും..
ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസൺ ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒരുപിടി മികച്ച മത്സരങ്ങൾ ഇതിനോടകം കണ്ട് കഴിഞ്ഞു. ഒരുപിടി മികച്ച യുവ താരങ്ങളും ഇതിനോടകം വരവറിയിച്ചു. മയങ്ക് യാദവും ഹർഷിത് റാണയും എല്ലാം ഇതിന് ഉദാഹരമാണ്.
ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് 7.30 ന്ന് വാങ്കടെയിലാണ് മത്സരം. മുംബൈ ഇന്ത്യൻസിന്റെ ആദ്യത്തെ ഹോം മത്സരം കൂടിയാണ് ഇത്. എന്നാൽ ഇപ്പോൾ രാജസ്ഥന്റെ മറ്റൊരു മത്സരം മാറ്റിവെക്കപെടുമെന്ന് റിപ്പോർട്ട് വന്നിരിക്കുകയാണ്. ക്രിക്ബസ്സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
17 ഏപ്രിലിലാണ് ഈ കളി നടക്കാനിരിക്കുന്നത്.കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം.മറ്റൊരു ദിവസത്തേക്ക് ചിലപ്പോൾ ഈ മത്സരം മാറ്റിവെക്കപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ട്.ശ്രീ രാമ നവമിയാണ് ഇതിന് കാരണം.
രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡർസും ഈ സീസൺ ഐ പി എൽ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്.ഇരു ടീമുകളും ഇത് വരെ അപരാചിതരാണ്. രാജസ്ഥാന്റെ അടുത്ത മത്സരം ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയാണ്. കൊൽക്കത്തയുടെ അടുത്ത മത്സരം ബുധനാഴ്ച ഡൽഹിക്കെതിരെയാണ്.