ഗില്ലിനോളം നിർഭാഗ്യവാൻ ആരെങ്കിലും ഉണ്ടൊ?

ഗില്ലിനോളം നിർഭാഗ്യവാൻ ആരെങ്കിലും ഉണ്ടൊ?

ഗില്ലിനോളം നിർഭാഗ്യവാൻ ആരെങ്കിലും ഉണ്ടൊ?
(Pic credit:cricbuzz)

Mathan, [28-07-2022 10:03]

ഏകദിന ക്രിക്കറ്റിൽ 98 ന്നും 99 ന്നും പുറത്താകാതെ നിന്ന അനേകം കളിക്കാരുണ്ട്. എന്നാൽ മഴ മൂലം ഇന്നലെ ഗില്ലിന് നഷ്ടപെട്ട പോലെ ഏകദിനത്തിൽ സെഞ്ച്വറി നഷ്ടപെട്ട ആരെങ്കിലുമുണ്ടോ. നമുക്ക് ഒന്ന് പരിശോധിക്കാം.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 98 റൺസിനും 99 റൺസിനും ഒരു താരത്തിന്റെ ഇന്നിങ്സ് അവസാനിക്കപ്പെട്ടത് 102 തവണയാണ്. ഇതിൽ 98 റൺസിനും 99 റൺസിനും നോട്ട് ഔട്ടായി ഇന്നിങ്സ് അവസാനിപ്പിച്ചത് 32 താരങ്ങളാണ്.

ഈ 32 താരങ്ങളിൽ ഗില്ലിന് മാത്രമാണ് താൻ 98 റൺസിൽ നിൽകുമ്പോൾ മഴ പെയ്തു തന്റെ സെഞ്ച്വറി പൂർത്തിയാക്കാൻ സാധിക്കാതെയിരുന്നത്.98 പന്തിൽ 98 റൺസാണ് ഗിൽ സ്വന്തമാക്കിയത്.തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി വളരെ നിർഭാഗ്യകരമായ വിധം  നഷ്ടമായത്.

സെഞ്ച്വറി നഷ്ടമായെങ്കിലും ഗിൽ തന്നെയാണ് കളിയിലെ താരം.പരമ്പരയിലെയും താരം മറ്റാരുമായിരുന്നില്ല.ഗില്ലിന്റെ കൂടുതൽ മികച്ച ഇന്നിങ്സുകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here