മില്ലറാണ് താരം ..

ബാംഗ്ലൂരിനെ കൊന്ന് ഐ പി എല്ലിൽ പാദമുദ്ര പതിപ്പിച്ച മില്ലർ ഇന്നും തന്നിൽ ആ പഴയ കില്ലർ കിടക്കുന്നുണ്ടെന്ന് ക്രിക്കറ്റ്‌ ലോകത്തിന് തെളിയിച്ചു കൊടുത്തു

മില്ലറാണ് താരം ..

ർക്കുന്നുണ്ടോ ആ ദിനം, ഇന്ത്യൻ പ്രീമിയർ ലീഗിൽ അയാൾ തന്റെ പാദമുദ്ര പതിപ്പിച്ച ആ ദിനം. ഡേവിഡ് മില്ലർ കില്ലർ മില്ലറായി പരിണമിച്ച ആ ദിനം. എങ്ങനെ മറക്കാൻ കഴിയുമല്ലേ.

2013 ലെ ഐ പി എൽ സീസണായിരുന്നു അത്. എതിരാളികൾ വിരാട് കോഹ്ലിയുടെ സ്വന്തം ബാംഗ്ലൂർ. കൂറ്റൻ വിജയം ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് വിക്കറ്റുകൾ തുര തുര നഷ്ടമായി.പക്ഷെ ഇന്ത്യൻ ക്രിക്കറ്റിൽ അപരചിതനായ ഒരുത്തൻ ക്രിക്കറ്റിന്റെ രാജാവിന്റെ ടീമിനെതിരെ അശ്വമേധത്തിൽ ആറാടി. അപ്രാപ്യമായ ലക്ഷ്യം അയാൾ ഐ പി എൽ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി കൊണ്ട്  മറികടന്നു.

പിന്നീട് അങ്ങോട്ട് ഒരു വ്യാഴ വട്ട കാലം പഞ്ചാബിന്റെ മധ്യനിരയിൽ നെടും തൂണായി അയാൾ അവതരിച്ചു. ദക്ഷിണ ആഫ്രിക്കയിലും നല്ല ഓർമ്മകൾ നെയ്തു.2015 വേൾഡ് കപ്പിലെ ആ ഐക്കണിക്ക് എൻട്രിയും ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചേസിന്റെ അമരക്കാരനായത് അതിൽ ചിലത് മാത്രം.

പുതിയ പതിറ്റാണ്ടിൽ അയാളെ പഞ്ചാബ് വേണ്ടെന്ന് വെച്ച്.രാജസ്ഥാനിൽ ബെഞ്ചിൽ  ഒരു സീസണ് അവസാനിപ്പിച്ചു. ഈ സീസണിൽ ലേലത്തിൽ ആദ്യ വിളിയിൽ അൺ സോൾഡ്, പക്ഷെ അടുത്ത ശ്രമത്തിൽ മില്ലറേ ടീമിലേക്ക് ഗുജറാത്ത്‌ എത്തിച്ചു.

അവിടെ പുതിയ മില്ലർ പുനർ അവതരിക്കുകയായിരുന്നു.ചെന്നൈക്കെതിരെ ഒരിക്കൽ കൂടി ആ കില്ലർ മില്ലർ 22 വാരയിൽ മഞ്ഞപടയെ കൊന്ന് കൊണ്ട് അവതരിച്ചു. പിന്നെ ഇപ്പോൾ ഇതാ താൻ കളിച്ച ഏറ്റവും മികച്ച ഐ പി എൽ സീസൺ അതി മനോഹരമാക്കി കൊണ്ട് ഗുജറാത്ത്‌ ടൈറ്റൻസിനെ അയാൾ ഐ പി എൽ ഫൈനലിലേക്ക് ആനയിച്ചിരിക്കുന്നു.ഇനി ലക്ഷ്യം ആ കനക കിരീടം മാത്രം.