ഒരു ക്യാപ്റ്റൻ എങ്ങനെ ഒരു കളിക്കാരനെ മാറ്റിമറിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഇന്നിങ്സ്..
നിങ്ങൾ ഒരു പ്രൊഫഷണൽ ക്രിക്കറ്ററാണ്, കരിയറിൽ അത് വരെ മികച്ച പ്രകടനം ഒന്നുമില്ലാതെയിരുന്ന നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ നായകൻ വാദിക്കുകയാണ്. തന്റെ ലോകകപ്പ് ടീമിൽ നിങ്ങൾ ഉണ്ടാവണമെന്ന് വാശി പിടിക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ തന്റെ ടീമിന് വേണ്ടി തനിക്ക് വേണ്ടി വാദിച്ച തന്റെ നായകൻ വേണ്ടി ഏത് അറ്റം വരെയും പോകാൻ നിങ്ങൾ ബാധ്യസ്ഥരാണ്.
2003 ലോകക്കപ്പിൽ ആൻഡ്രൂ സൈമൺണ്ട്സ് ചെയ്തതും ഇത്ര മാത്രമാണ് . തനിക്ക് വേണ്ടി വാദിച്ച തന്റെ നായകന് വേണ്ടി കളിച്ച ആദ്യത്തെ ലോകകപ്പ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി കൊണ്ടാണ് അയാൾ തുടങ്ങിയത്.പാകിസ്ഥാനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്നാ നിലയിൽ നിന്ന് 8 വിക്കറ്റ് നഷ്ടത്തിൽ 310 എന്നാ നിലയിലേക്ക് ഓസ്ട്രേലിയ എത്തുമ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യം 125 പന്തിൽ 143 റൺസായിരുന്നു.
ലോകക്കപ്പിന് മുന്നേയുള്ള രണ്ടു വർഷങ്ങളിൽ ഒരു ഫിഫ്റ്റി പോലുമില്ലാതെയിരുന്ന ഒരു താരം, ബെവൻ പരിക്ക് ഏറ്റത് കൊണ്ട് പ്ലെയിങ് ഇലവനിലേക്ക് എത്തിയ ഒരു താരം,ലോകക്കപ്പിലെ അതിസമ്മർദ്ദം ഒഴുകുന്ന നിമിഷത്തിൽ സ്വന്തമാക്കിയ ആ സെഞ്ച്വറി ക്രിക്കറ്റ് ഉള്ളടത്തോളം കാലം പാടി പുകഴ്ത്തും തീർച്ച.
ഒരു ക്യാപ്റ്റൻ ഒരു താരത്തിൽ വിശ്വാസം അർപ്പിച്ചാൽ ആ താരം എത്രത്തോളം മികവുള്ളവനാവും ഏറ്റവും വലിയ ഉദാഹരണമാണ് സൈമൺണ്ട്സ്. പിന്നെയും സൈമൺണ്ട്സ് ഒരുപാട് മാച്ച് വിന്നിംഗ് ഇന്നിങ്സുകൾ ലോകക്കപ്പുകളിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഈ ഒരു ഇന്നിങ്സിൽ നിന്നാണ് അയാൾ ആരാണെന്ന് അയാൾ തന്നെ തിരിച്ചു അറിഞ്ഞത്...
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )