രാഹുലിനെ കീപ്പിങ് പഠിപ്പിക്കാൻ മികച്ച മാർഗവുമായി പരിശീലകർ.

രാഹുലിനെ കീപ്പിങ് പഠിപ്പിക്കാൻ മികച്ച മാർഗവുമായി പരിശീലകർ.
(Pic credit :Twitter )

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകക്കപ്പിന് ഒരുങ്ങുകയാണ്. ആദ്യം മത്സരം ഒക്ടോബർ 8 ന്ന് ഓസ്ട്രേലിയെക്കെതിരെയാണ്. എന്നാൽ ടീമിനെ നിലവിൽ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം വിക്കറ്റ് കീപ്പറാണ്.ഇഷൻ കിഷൻ നിലവിൽ വിക്കറ്റ് കീപ്പറായിട്ട് സ്‌ക്വാഡിലുണ്ട്.

എങ്കിലും താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരീക്ഷിക്കാൻ സാധ്യത വളരെ കുറവാണ്.അത് കൊണ്ട് തന്നെ നിലവിൽ വിക്കറ്റ് കീപിങ് ജോലി ചെയ്യുന്നത് കെ എൽ രാഹുലാണ്. പക്ഷെ രാഹുലിന്റെ കീപ്പിങ് ശരാശരിക്ക് താഴെ മാത്രമായി ഒതുങ്ങി പോവുകയാണ്. ഈ ഒരു കാര്യം പരിഹരിക്കാൻ മികച്ച ഒരു മാർഗം സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകർ.

രാഹുലിന് വിക്കറ്റ് കീപിങ് പ്രാക്ടീസ് നൽകുകയാണ്. സ്റ്റമ്പിന് കുറകെ ഒരു വലിയ ടയർ വെച്ചാണ് രാഹുലിന് പ്രാക്ടിസ് നൽകുന്നത്. ഇത്തരത്തിലുള്ള പരീശീലനം താരത്തത്തിന്റെ കീപ്പിങ് മറ്റൊരു തരത്തിലേക്കും ഉയർത്തുമെന്നും പരിശീലകർ വിശ്വസിക്കുന്നു.

2 days to go for world cup

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )