മാക്സ്വെലിന്റെ വെടിക്കെട്ടിൽ നാണകേടിന്റെ റെക്കോർഡ് പേറി ബാസ് ഡി ലീഡ്.

മാക്സ്വെലിന്റെ വെടിക്കെട്ടിൽ നാണകേടിന്റെ റെക്കോർഡ് പേറി ബാസ് ഡി ലീഡ്.
(Pic credit :Twitter )

മാക്സ്വെലിന്റെ വെടിക്കെട്ടിൽ നാണകേടിന്റെ റെക്കോർഡ് പേറി ബാസ് ഡി ലീഡ്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഓസ്ട്രേലിയ നെതർലാൻഡ്സ് മത്സരത്തിൽ റെക്കോർഡുകളുടെ പെരുമഴ സംഭവിച്ചിരിക്കുകയാണ്.ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി മാക്സ്വെൽ സ്വന്തമാക്കി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന നേട്ടവും വാർണർ സ്വന്തമാക്കി.

എന്നാൽ നെതർലാൻഡ്സ് സൂപ്പർ താരം ബാസ് ഡി ലീഡ് നാണക്കേടിന്റെ ഒരു റെക്കോർഡ് കൂടി ഈ മത്സരത്തിൽ സ്വന്തമാക്കി. ഒരു അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന നാണക്കേടാണ് ബാസ് ഡി ലീഡിന്റെ പേരിലായിരിക്കുന്നത്. എറിഞ്ഞ 10 ഓവറിൽ 115 റൺസാണ് അദ്ദേഹം വഴങ്ങിയത്.

ഓസ്ട്രേലിൻ താരങ്ങളായ മിക്ക് ലൂയിസും ആദം സാമ്പയും വഴങ്ങിയ 115 റൺസാണ് പഴങ്കഥയായത്.ഒരു ലിസ്റ്റ് എ മത്സരത്തിലും ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരവും ബാസ് ഡി ലീഡാണ്.അരുണച്ചാൽ പ്രദേശിനെതിരെ തമിഴ് നാടിനെതിരെ സ്വന്തമാക്കിയ ചേതൻ ആനന്ദ് വഴങ്ങിയ 114 റൺസാണ് രണ്ടാം സ്ഥാനത്ത്.

Join our whatsapp group