26 അകലെ ബാബറിന് ഒരു നേട്ടവും, ഒപ്പം തങ്ങളുടെ ആദ്യ മത്സരങ്ങളിൽ അടിതെറ്റുന്ന പാകിസ്ഥാനും
ലോകക്കപ്പിലെ തങ്ങളുടെ കുതിപ്പ് ആരംഭിക്കാൻ പാകിസ്ഥാൻ ഇന്ന് നേതർലാൻഡ്സിനെതിരെ ഇറങ്ങുകയാണ്.ഉച്ചക്ക് 2 മണിക്ക് ഹൈദരാബാദിലാണ് മത്സരം. എന്നാൽ ഈ മത്സരത്തിൽ പാകിസ്ഥാൻ നായകൻ ബാബർ അസത്തെ തേടി ഒരു നേട്ടം കാത്തിരിക്കുന്നുണ്ട്.
ലോകക്കപ്പ് ക്രിക്കറ്റിൽ നിലവിൽ ആക്റ്റീവ് ആയ പാകിസ്ഥാൻ താരങ്ങളിൽ 500 ലോകക്കപ്പ് റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ പാകിസ്ഥാനി എന്നതാണ് ഈ നേട്ടം.വെറും 26 റൺസ് മാത്രമാണ് ബാബറിന് ഈ നേട്ടത്തിലേക്ക് എത്താൻ ആവശ്യമായി ഒള്ളത്. മാത്രമല്ല പാകിസ്ഥാൻ 2 ലോകകപ്പുകൾക്ക് ശേഷം ലോകക്കപ്പുകളിലെ ആദ്യത്തെ മത്സരം വിജയിക്കുക എന്നാ ഒരു കടമ്പ കൂടി ബാക്കിയുണ്ട്.
കഴിഞ്ഞ അഞ്ചിൽ നാല് ലോകക്കപ്പുകളിലും തങ്ങളുടെ ആദ്യത്തെ മത്സരം പാകിസ്ഥാൻ തോൽവി രുചിച്ചിരുന്നു. നെതർലാണ്ട്സ് ആകട്ടെ ലോകക്കപ്പ് ചരിത്രത്തിൽ ഇത് വരെ രണ്ട് മത്സരങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളു. ഇരുവരും ലോകക്കപ്പിൽ ഇത് വരെ രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും വിജയം പാകിസ്ഥാൻ തന്നെയായിരുന്നു.
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )