റിവേഴ്‌സ് സ്വീപ്പിനാൽ ക്രൂശിക്കപെട്ട താരം..

റിവേഴ്‌സ് സ്വീപ്പിനാൽ ക്രൂശിക്കപെട്ട താരം..
(Pic credit:Espncricinfo )

റിവേഴ്‌സ് സ്വീപ് ഇന്ന് ക്രിക്കറ്റ്‌ ലോകത്തെ ഏത് മികച്ച ബൗളേർക്കെതിരെയുമുള്ള ഏറ്റവും വലിയ വജ്രായുദ്ധങ്ങളിൽ ഒന്നാണ്.ഗ്ലെൻ മാക്സ്വെലും ഇയോൻ മോർഗനും ഇത്തരത്തിൽ മികച്ച രീതിയിൽ റിവേഴ്‌സ് സ്വീപ് ചെയ്യുന്ന താരങ്ങളാണ്.എന്നാൽ റിവേഴ്‌സ് സ്വീപ് 

ചെയ്തു കുരിശിൽ ഏൽക്കപെട്ട ഒരു താരമുണ്ടായിരുന്നു.

1987 ഏകദിന ലോകകപ്പ് ഫൈനൽ, ക്രിക്കറ്റിലെ തറവാട്ടുകാരും ഓസ്ട്രേലിയും തമ്മിൽ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ അലൻ ബോർഡർ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു.ഓപ്പനർ ഡേവിഡ് ബൂണിന്റെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 253 റൺസ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ബില്ലി അധെയും ഇംഗ്ലീഷ് നായകൻ മൈക്ക് ഗാറ്റിങ്ങും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.ഇംഗ്ലണ്ട് ഇന്നിങ്സ് 2 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്നാ നിലയിൽ.44 പന്തിൽ 41 റൺസുമായി ഗാറ്റിംഗ് ക്രീസിൽ. ഓസ്ട്രേലിയ നായകൻ അല്ലൻ ബോർഡർ പന്ത് എടുക്കുന്നു.കുത്തി തിരിഞ്ഞു വന്ന പന്ത് ഒരു ലെഗ് സൈഡ് വൈഡിലേക്ക്.

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഇംഗ്ലീഷ് നായകൻ റിവേഴ്‌സ് സ്വീപ് കളിക്കുന്നു. എന്നാൽ ടൈമിംഗ് തെറ്റിയ അദ്ദേഹത്തിന്റെ ഷോട്ട് ബാറ്റിൽ തട്ടി തന്റെ തോളിൽ തട്ടി ഓസ്ട്രേലിയ കീപ്പർ ഡൈറിന്റെ കൈയിലേക്ക്. ആ റിവേഴ്‌സ് സ്വീപ്പിലൂടെ ഇംഗ്ലണ്ടിന് ലോകകിരീടം നഷ്ടവും ഓസ്ട്രേലിയക്ക് ആദ്യ ലോകകിരീടവും മൈക്ക് ഗാറ്റിങ് സമ്മാനിക്കുകയായിരുന്നു.

കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും

Join our whatsapp