ഈ ലോകക്കപ്പിൽ ആദ്യ പവർപ്ലേയിൽ ഇതിലും മികച്ച ബൗളേറുണ്ടോ!!

ഈ ലോകക്കപ്പിൽ ആദ്യ പവർപ്ലേയിൽ ഇതിലും മികച്ച ബൗളേറുണ്ടോ!!
(Pic credit :Twitter )

ഈ ലോകക്കപ്പിലെ പവർപ്ലേയിൽ ബുമ്രയോളം മികവ് പുലർത്തിയ വേറെ ബൗളേർ ഉണ്ടോ!!

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളേർമാരിൽ ഒരാളാണ് ജസ്‌പ്രിത് ബുമ്ര. നിലവിൽ തന്റെ രണ്ടാമത്തെ മാത്രം ഏകദിന ലോകക്കപ്പാണ് ബുമ്ര കളിക്കുന്നത്.ആദ്യ പവർപ്ലേകളിൽ ബുമ്ര പുലർത്തുന്ന മികവാണ് നിലവിൽ ഇന്ത്യൻ വിജയങ്ങളിലെ പ്രധാന ഘടകങ്ങളിൽ ഒന്ന്.

ഈ ലോകക്കപ്പിൽ ജസ്‌പ്രിത് ബുമ്രയുടെ ആദ്യത്തെ പവർപ്ലേയിലെ കണക്കുകൾ ഇങ്ങനെ

4-0-11-1 vs Australia.

4-0-9-1 vs Afghanistan.

4-1-14-0 vs Pakistan.

4-1-13-0 vs Bangladesh. 

4-1-11-0 vs New Zealand.

ഈ ലോകക്കപ്പിൽ ഇന്ത്യ ഇത് വരെ കളിച്ച അഞ്ചു മത്സരങ്ങളിലും ബുമ്രയാണ് ഇന്ത്യക്ക് വേണ്ടി ആദ്യത്തെ ഓവർ എറിഞ്ഞത്. ഈ അഞ്ചു ഓവറുകളിൽ ബുമ്ര വഴങ്ങിയത് വെറും 7 റൺസ് മാത്രം.ബുമ്രയുടെ പ്രകടനം ലോകക്കപ്പിൽ ഉടനീളം തുടരട്ടെ.

Join our whatsapp group