ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടും..

ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടും..
(Pic credit :Google )

ഇംഗ്ലണ്ടിന് ഇനിയും സാധ്യതകളുണ്ട്!. 

ഇംഗ്ലണ്ടിന് ഇനിയും ലോകക്കപ്പ് സെമി ഫൈനൽ യോഗ്യതകൾക്ക് സാധ്യതകളുണ്ട്. ഇംഗ്ലണ്ടിന്റെ സാധ്യതകൾ ഇങ്ങനെ..

1.ന്യൂസിലാൻഡ് തങ്ങളുടെ അവസാന നാല് മത്സരങ്ങളും തോൽവി രുചിക്കണം. അങ്ങനെയെങ്കിൽ ന്യൂസിലാൻഡ് 8 പോയിന്റിൽ നിലനിൽക്കും 

2.ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒഴിച്ച് ബാക്കിയുള്ള നാല് മത്സരങ്ങളിൽ മൂന്നിലും വിജയിക്കണം.സൗത്ത് ആഫ്രിക്ക ഇന്ത്യയെ ഒഴിച്ച് ബാക്കിയുള്ള ടീമുകളെ എല്ലാവരെയും തോല്പിക്കണം. അങ്ങനെയെങ്കിൽ 16 പോയിന്റുമായി ഇന്ത്യയും 14 പോയിന്റുമായി ദക്ഷിണ ആഫ്രിക്കയുടെ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്‌ ഗ്രൂപ്പ്‌ സ്റ്റേജ് അവസാനിപ്പിക്കും.

3.ഓസ്ട്രേലിയ ന്യൂസിലാൻഡിനെ തോല്പിക്കുകയും അവരുടെ ബാക്കിയുള്ള മത്സരങ്ങൾ തോൽക്കുകയും വേണം.അഫ്ഗാനിസ്ഥാൻ നെതർലാൻഡ്സിനെയും ഓസ്ട്രേലിയെയും തോല്പിക്കണം. അങ്ങനെയെങ്കിൽ ഓസ്ട്രേലിയെയും അഫ്ഗാനിസ്താനും 8 പോയിന്റുമായി ഗ്രൂപ്പ്‌ സ്റ്റേജ് അവസാനിപ്പിക്കും.

4.ശ്രീലങ്ക ന്യൂസിലാൻഡിനെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും ന്യൂസിലാൻഡിനെയും തോൽപിക്കണം.അങ്ങനെയെങ്കിൽ ശ്രീലങ്കയും പാകിസ്ഥാനും 8 പോയിന്റുമായി ഗ്രൂപ്പ്‌ സ്റ്റേജ് അവസാനിപ്പിക്കും.

5.മുകളിൽ പറഞ്ഞത് പോലെ സംഭവിച്ചാൽ ഇംഗ്ലണ്ടിന് എല്ലാം മത്സരങ്ങളുടെയും വിജയം മാത്രം മതി 10 പോയിന്റുമായി മൂന്നാം സ്ഥാനകാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ.

Join our whatsapp group