മുൻ നായകനെ ലോകകപ്പ് ടീമിലേക്ക് തിരകെ വിളിച്ചു ശ്രീലങ്ക..
മുൻ നായകനെ ലോകകപ്പ് ടീമിലേക്ക് തിരകെ വിളിച്ചു ശ്രീലങ്ക..
2023 ലെ അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിന് വളരെ മോശം തുടക്കമാണ് ശ്രീലങ്കക്ക് ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിൽ ഇത് വരെ ഒരു പോയിന്റ് പോലും നേടാത്ത ഒരേ ഒരു ടീമാണ് ശ്രീലങ്ക. മാത്രമല്ല അവരുടെ നായകൻ ഡസുൻ ഷനക പരിക്ക് പറ്റി പുറത്താവുകയും ചെയ്തു.
ഷനകക്ക് പകരം ചാമിക കരുണരത്‌നെയേ ശ്രീലങ്ക ടീമിലേക്ക് എടുത്തു.കുശാൽ മെൻഡിസാണ് ഇപ്പോൾ ശ്രീലങ്കയേ നയിക്കുന്നത്. ശ്രീലങ്കയുടെ ട്രാവെല്ലിങ് റിസർവിലേക്ക് രണ്ട് താരങ്ങളെ കൂടി ശ്രീലങ്ക ഉൾപ്പെടുത്തിയിരിക്കുകയാണ്.
മുൻ നായകനും ശ്രീലങ്ക കണ്ട മികച്ച കളിക്കാരിൽ ഒരാളായ എയ്ഞ്ചേലോ മാത്യൂസാണ് ഇതിൽ ആദ്യത്തെ താരം. ഫാസ്റ്റ് ബൗളേർ ചമീരെയും ലങ്ക ട്രാവെല്ലിങ് റിസേർവായി ടീമിൽ എടുത്തിട്ടുണ്ട്. ഇരുവരും നെതർലാൻഡ്സ് മത്സരത്തിന് മുന്നേ ടീമിൽ ചേരും.