12 വർഷങ്ങൾക്കുശേഷം ഇതാദ്യം! സ്വന്തം മണ്ണിൽ ഇന്ത്യ വീണു

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് വിജയം. 113 റൺസിന് ആയിരുന്നു ന്യൂസിലാൻഡ് ഇന്ത്യ കീഴടക്കിയത്.

12 വർഷങ്ങൾക്കുശേഷം ഇതാദ്യം! സ്വന്തം മണ്ണിൽ ഇന്ത്യ വീണു

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് വിജയം. 113 റൺസിന് ആയിരുന്നു ന്യൂസിലാൻഡ് ഇന്ത്യ കീഴടക്കിയത്. ഇതോടെ 2012 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 

 ന്യൂസിലാൻഡ് ഉയർത്തിയ 359 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താവുകയായിരുന്നു. 

 ന്യൂസിലാൻഡ് ബൗളിങ്ങിൽ മിച്ചൽ സാന്റ്നർ 6 വിക്കറ്റുകൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. 

 ഇന്ത്യയുടെ ബാറ്റിംഗിൽ ജെയ്‌സ്വാളിനും രവീന്ദ്ര ജഡേജക്കും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ജെയ്‌സ്വാൾ 77 റൺസ് നേടിയപ്പോൾ ജഡേജ 42 റൺസും നേടി. 

 നവംബർ ഒന്നു മുതലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക.