സൂര്യക്ക് ഐ പി എല്ലും നഷ്ടമാവുമോ!!. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

സൂര്യക്ക് ഐ പി എല്ലും നഷ്ടമാവുമോ!!. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

സൂര്യക്ക് ഐ പി എല്ലും നഷ്ടമാവുമോ!!. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
(Pic credit :X)

സൂര്യക്ക് ഐ പി എല്ലും നഷ്ടമാവുമോ!!. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്റർമാരിൽ ഒരാളാണ് സൂര്യ കുമാർ യാദവ്. ട്വന്റി ട്വന്റിയിൽ അരങ്ങേറിയത് മുതൽ മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്.നിലവിലെ ട്വന്റി ട്വന്റി ഒന്നാം നമ്പർ ബാറ്ററും അദ്ദേഹമാണ്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റ കിരീടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ് സൂര്യ.

കഴിഞ്ഞ സീസണിൽ രോഹിത്തിന്റെ അഭാവത്തിൽ മുംബൈ ഇന്ത്യൻസിനെ ചില മത്സരങ്ങളിൽ നയിച്ചത് സൂര്യയായിരുന്നു.കഴിഞ്ഞ കുറച്ചു സീരീസുകളിലായി ഇന്ത്യയെ ട്വന്റി ട്വന്റിയിൽ നയിച്ചതും സൂര്യയായിരുന്നു. ദക്ഷിണ ആഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി ട്വന്റിയിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.ആ മത്സരത്തിൽ ഫീൽഡിങ്ങിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്.

അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിലും അദ്ദേഹം കളിക്കില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് ഹെർണിയാണ്.ഈ കാലയളവിൽ അദ്ദേഹം ഹെർണിയ സർജറി ചെയ്യും.8 മുതൽ 9 ആഴ്ച വരെ വിശ്രമം ആവശ്യമാണ്.

ക്രിക്ട്രാക്കറിന്റെ റിപ്പോർട്ട്‌ പ്രകാരം സൂര്യക്ക് രഞ്ജി ട്രോഫിയും ഐ പി എല്ലിലെ കുറച്ചു മത്സരങ്ങളും നഷ്ടമാകും.താരം നിലവിൽ ബാംഗ്ലൂറിലെ എൻ സി എയിലാണ്.മ്യുണിക്കിലേക്ക് സർജറിക്ക് വേണ്ടി അദ്ദേഹം പോവും..

Join our whatsapp group