ഈ ബൗളിംഗ് പ്രകടനത്തിന് ജഡേജക്ക് നന്ദി പറയാനുള്ളത് ചെന്നൈ സൂപ്പർ കിങ്സിനോട്
ലോകക്കപ്പിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സ്പിന്നർമാരിലായിരുന്നു. എന്നാൽ ജഡേജ എത്ര മികവിലേക്ക് ഉയരുമെന്ന് അറിയാൻ വേണ്ടിയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. ഇപ്പോൾ ഇന്ത്യക്ക് വേണ്ടി ഇന്ന് ഏറ്റവും മികച്ച ബൌളിംഗ് പ്രകടനങ്ങളിൽ ഒന്നാണ് അദ്ദേഹം പുറത്തെടുത്തത്.
ഓസ്ട്രേലിയക്കെതിരെ 3 വിക്കറ്റുകൾ അദ്ദേഹം നേടി. ഓസ്ട്രേലിയുടെ ഏറ്റവും മികച്ച ബാറ്റർമാരെ തന്നെയാണ് അദ്ദേഹം പുറത്താക്കിയത്. സ്മിത്തും, ലാബുഷാനെയും ക്യാരിയും ജഡേജക്ക് മുന്നിൽ വീണു.10 ഓവറിൽ വെറും 28 റൺസ് മാത്രമാണ് അദ്ദേഹം വിട്ടു കൊടുത്തത്. രണ്ട് മെയ്ഡനും സ്വന്തമാക്കി.
എന്നാൽ ഇപ്പോൾ തന്റെ ഈ പ്രകടനത്തിന് ജഡേജ നന്ദി പറയുന്നത് ചെന്നൈ സൂപ്പർ കിങ്സിനോടാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലായിരുന്നു ഇന്നത്തെ മത്സരം.ഇന്നിങ്സ് ബ്രേക്കിന് ഇടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി താൻ ഒരുപാട് കളിച്ചതാണെന്നും അത് കൊണ്ട് ഈ കണ്ടിഷൻസ് തനിക്ക് നന്നായി അറിയാമെന്നും ജഡേജ കൂട്ടിച്ചേർത്തു.
Jadeja said "I play for Chennai Super Kings so I know the conditions so well". pic.twitter.com/HzfTdA1nhT
— Johns. (@CricCrazyJohns) October 8, 2023