മെഗ് ലാനിംഗ് വിരമിച്ചു. പടിയിറങ്ങിയത് വനിതാ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ..
മെഗ് ലാനിംഗ് വിരമിച്ചു. പടിയിറങ്ങിയത് വനിതാ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ..
മെഗ് ലാനിംഗ് വിരമിച്ചു. പടിയിറങ്ങിയത് വനിതാ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ..
കഴിഞ്ഞ കുറച്ചു കാലങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ലാനിംഗ്.കഴിഞ്ഞ വനിതാ ട്വന്റി ട്വന്റി ലോകക്കപ്പ് ഓസ്ട്രേലിയ ഉയർത്തിയതിന് ശേഷം ടീമിനൊപ്പം ലാനിങ് ചേർന്നിരുന്നില്ല.മെൽബണിലെ ഒരു കോഫി ഷോപ്പിൽ ബാരിസ്റ്റയായി* ജോലി ചെയ്യുകയായിരുന്നു ഓസ്ട്രേലിയൻ നായിക.
2010 ൽ തന്റെ 18 മത്തെ വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി.ഓസ്ട്രേലിയക്ക് വേണ്ടി 6 ടെസ്റ്റും,103 ഏകദിനവും,132 ട്വന്റി ട്വന്റിയും കളിച്ചു.ഓസ്ട്രേലിയക്ക് 4 ട്വന്റി ട്വന്റി ലോകക്കപ്പുകൾ നായികയായി നേടി കൊടുത്തു.ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണത്തിലേക്കും ഒരു ഏകദിന ലോകക്കപ്പിലേക്ക് ലാനിംഗ് ഓസ്ട്രേലിയേ നയിച്ചിട്ടുണ്ട്.
തന്റെ 31 മത്തെ വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ലാനിംഗ് വിരമിച്ചതിന്റെ കാരണം വ്യക്തമല്ല. കുറച്ചു നാളായി ഒരുപാട് മെഡിക്കൽ പ്രശ്നങ്ങൾ താരത്തിന് ഉണ്ടായിരുന്നു.
*ബാരിസ്റ്റ-a person who serves in a coffee bar.