വീഡിയോ കാണാം:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്‌റ്റോൺ അവസാന ഓവറിൽ 26 റൺസ് ആണ് നേടിയത്

സോഫി എക്ലെസ്റ്റോണിന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ടി20 ഇന്റർനാഷണൽ പരമ്പര സ്വന്തമാക്കിയത്

വീഡിയോ കാണാം:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്‌റ്റോൺ അവസാന ഓവറിൽ 26 റൺസ് ആണ് നേടിയത്

തിങ്കളാഴ്ച നടന്ന മൂന്നാമത്തേയും അവസാനത്തേയും ടി20യിൽ ദക്ഷിണാഫ്രിക്കയെ 38 റൺസിന് തോൽപ്പിച്ചു.സോഫി എക്ലെസ്റ്റോണിന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ടി20 ഇന്റർനാഷണൽ പരമ്പര സ്വന്തമാക്കിയത്

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എക്‌ളീസ്റ്റോണിന്റെ അവസാന ഓവറിലെ വെടിക്കെട്ടിന്റെ പിൻബലത്തിൽ 176 റൺസ് നേടി.സൗത്ത് ആഫ്രിക്കയുടെ മസാബത ക്ലാസെറിഞ്ഞ അവസാന ഓവറിൽ 26 റൺസ് ആണ് ഇംഗ്ലണ്ട് ബാറ്റർ എക്‌ളീസ്റ്റോൺ അടിച്ചു കൂട്ടിയത്.രണ്ട് സിക്സിന്റെയും 4 ഫോറിന്റെയും പിൻബലത്തിൽ 12 പന്തിൽ നിന്നും 32 റൺസ് ആണ് എക്‌ളീസ്റ്റോൺ നേടിയത്.

26 runs from the final over!

An entertaining cameo from @sophecc19 last night ???? pic.twitter.com/pyRusOtVrk

— England Cricket (@englandcricket) July 26, 2022 ">

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ, ആദ്യ രണ്ട് പന്തുകളിൽ തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിയ സോഫി, അവസാന മൂന്ന് പന്തിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടിച്ചെടുത്തിരുന്നു.നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി എക്ലെസ്റ്റോൺ രണ്ട് വിക്കറ്റും വീഴ്ത്തി.

വിജയത്തോടെ പ്രോട്ടീസ് വനിതകൾക്കെതിരായ മൂന്ന് മത്സരങ്ങളുടെ T20 പരമ്പരയിൽ ഇംഗ്ലണ്ട് വനിതകൾ ക്ലീൻ സ്വീപ്പ് രേഖപ്പെടുത്തി. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം കോമൺവെൽത്ത് ഗെയിംസ് 2022 ലെ അവരുടെ കാമ്പെയ്‌ൻ ജൂലൈ 30 ന് ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കും. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട്.

Our Whatsapp Group
To Join Click here

Our Telegram 
To Join Click here


Our Facebook Page

To Join Click here