അഫ്ഗാൻ മുമ്പിൽ ഇന്ത്യ മാത്രം ..
അഫ്ഗാൻ മുമ്പിൽ ഇന്ത്യ മാത്രം ..
നിലവിൽ ഏഷ്യയിൽ ഏറ്റവും മെച്ചപെട്ടു കൊണ്ടിരിക്കുന്ന ടീം ഏതാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉണ്ടാകു. തോക്കുകളും ബോംബുകളും കഥ പറയുന്ന അഫ്‌ഘാനിസ്ഥാൻ തന്നെ. ലങ്കയും ബംഗ്ലാദേശിനെയും തകർത്തു കൊണ്ട് അവർ ഏഷ്യ കപ്പിന്റെ സൂപ്പർ 4 ൽ ഇടം നേടുന്ന ആദ്യ ടീമായി മാറി.
ഈ ഒരു നേട്ടം 2016 മുതൽ അവർ കാഴ്ച വെക്കുന്ന സ്ഥിരതയാറന്ന പ്രകടനങ്ങളുടെ കൂടി ഫലമാണ്. ഈ കാലയളവിൽ ഏഷ്യ കപ്പിൽ ഇന്ത്യ മാത്രമാണ് അഫ്‌ഘാനിസ്ഥാനേക്കാൾ കൂടുതൽ മത്സരം വിജയിച്ചത്. ഇന്ത്യ, ശ്രീ ലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളുടെ ഈ കാലയളവിലെ ഫലങ്ങൾ നമുക്ക് ഒന്നു പരിശോധിക്കാം.
12 മത്സരം കളിച്ച ഇന്ത്യ 11 വിജയം നേടി. അതിൽ ഒരു കളി സമനിലയാവുകയുണ്ടായി. ഈ മത്സരം അഫ്‌ഘാനിസ്ഥനെതിരെയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.10 മത്സരങ്ങൾ കളിച്ച അഫ്‌ഘാനിസ്ഥാൻ ആറു വിജയം സ്വന്തമാക്കി. ബംഗ്ലാദേശിന് ആറു വിജയങ്ങൾ സ്വന്തമാക്കാൻ 12 മത്സരങ്ങൾ വേണ്ടി വന്നു. ശ്രീ ലങ്കയാകട്ടെ 7 മത്സരങ്ങളിൽ നിന്ന് നേടിയത് ഒരു വിജയം മാത്രം.
കൂടുതൽ ഏഷ്യ കപ്പ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group