ആദ്യം ഏകദിന മത്സരം കളിക്കാൻ ഇറങ്ങിയ സിമ്പാവെ, ശേഷം സംഭവിച്ചത്...
ഏകദിന ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് ജൂൺ 9 1983 ൽ നോട്ടിങ്ഹാമിൽ സംഭവിച്ചത്.ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ മത്സരം കളിക്കാൻ ഇറങ്ങിയ സിമ്പാവേ. എതിരാളികൾ ലോകക്രിക്കറ്റിൽ മികച്ച മേൽവിലാസമുള്ള ഓസ്ട്രേലിയ.
ടോസ് നേടിയ ഓസ്ട്രേലിയ നായകൻ കിം ഹ്യൂഗസ് ബൌളിംഗ് തിരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിൽ അന്ന് ജന്മമെടുത്ത സിംമ്പാവേയേ പെട്ടെന്ന് കെട്ട് കെട്ടിച്ചു മത്സരം അനായാസം സ്വന്തമാക്കാനായിരിക്കും ഹ്യൂഗസ് ബൗളിംഗ് തിരിഞ്ഞെടുതത്.എന്നാൽ സിംമ്പാവേ അങ്ങനെ വെറുതെ വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല.
നായകൻ മുന്നിൽ നയിച്ചപ്പോൾ 60 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ സിംമ്പാവേ 239 റൺസ്.69 റൺസ് നേടിയ നായകൻ ഡങ്കൻ ഫ്ലക്ച്ചറാണ് ടോപ് സ്കോർർ.മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ ഓപ്പനർമാർ നന്നായി തന്നെ തുടങ്ങിയെങ്കിലും വീണ്ടും നായകൻ രക്ഷക്കെത്തി.11 ഓവർ 1 മെയ്ഡൻ 42 റൺസ് വിട്ട് കൊടുത്തു നാല് വിക്കറ്റ്. ഒടുവിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ തന്നെ 13 റൺസിന്റെ ഗംഭീര വിജയം. മുന്നിൽ നിന്ന് നയിച്ച സിംമ്പാവേ നായകൻ ഡങ്കൻ ഫ്ലക്ച്ചർ തന്നെയാണ് കളിയിലെ താരവും.